News & Articles

📰 Kumbadaje Grama Panchayat News & Updates

മുനിയൂരിൽ 'മഴപൊലിമ 2026' സംഘടിപ്പിച്ചു ಕುಂಬಡಾಜೆ ಗ್ರಾಮ ಪಂಚಾಯತ್ ಕುಟುಂಬಶ್ರೀ ಸಿಡಿಎಸ್ ವತಿಯಿಂದ ಮಳೆಸೊಬಗು 2026 ಕಾರ್ಯಕ್ರಮ ಯಶಸ್ವಿಯಾಗಿ ಆಯೋಜನೆ
📅 02 August 2026
 

      ಕುಂಬಡಾಜೆ ಗ್ರಾಮ ಪಂಚಾಯತ್ ಕುಟುಂಬಶ್ರೀ ಸಿಡಿಎಸ್‌ನ ನೇತೃತ್ವದಲ್ಲಿ ವಾರ್ಡ್ ಸಂಖ್ಯೆ 1ರ ಮುನಿಯೂರು ನೆರಪಾಡಿಯಲ್ಲಿ ಮಳೆಸೊಬಗು 2026 ಕಾರ್ಯಕ್ರಮವನ್ನು ಆಯೋಜಿಸಲಾಯಿತು.ಸಿಡಿಎಸ್ ಅಧ್ಯಕ್ಷೆ ರಾಗಿಣಿ ಅವರ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ನಡೆದ ಕಾರ್ಯಕ್ರಮವನ್ನು ಗ್ರಾಮ ಪಂಚಾಯತ್ ಅಧ್ಯಕ್ಷೆ ಯಶೋದಾ ಉದ್ಘಾಟಿಸಿದರು.ಮುಖ್ಯ ಅತಿಥಿಗಳಾಗಿ ಜಿಲ್ಲಾ ಪಂಚಾಯತ್ ಸದಸ್ಯ ರಾಮಪ್ಪ ಮಂಜೇಶ್ವರ, ಕುಟುಂಬಶ್ರೀ ಮಿಷನ್ ಎಡಿಎಂಸಿ ಕಿಶೋರ್ ಸರ್ ಭಾಗವಹಿಸಿದರು.ಈ ಸಂದರ್ಭದಲ್ಲಿ ಗ್ರಾಮ ಪಂಚಾಯತ್ ಉಪಾಧ್ಯಕ್ಷ ರವೀಂದ್ರ ರೈ ಗೊಸಾಡ, ಆರೋಗ್ಯ ಮತ್ತು ಶಿಕ್ಷಣ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷೆ ಪ್ರಿಯಾಂಕಾ, ಅಭಿವೃದ್ಧಿ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷೆ ನಯನಾ, ಕಲ್ಯಾಣ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷ ಅಬೂಬಕ್ಕರ್, ಹಾಗೂ ಪಂಚಾಯತ್ ಆಡಳಿತ ಸಮಿತಿ ಸದಸ್ಯರಾದ ಮಹೇಶ್, ಬಿ.ಟಿ. ಅಬ್ದುಲ್ಲಕುಂಹಿ, ಎಸ್.ಎ. ಮುಹಮ್ಮದ್, ನೂರುದ್ದೀನ್, ಗೀತಾ, ಕೊರಗಪ್ಪ, ಬಬಿತಾ ರೇಷ್ಮಾ, ಸೌಭಾಗ್ಯ ಲಕ್ಷ್ಮಿ ಅವರು ಕಾರ್ಯಕ್ರಮಕ್ಕೆ ಶುಭ ಹಾರೈಸಿದರು.ಕಾರ್ಯಕ್ರಮದಲ್ಲಿ ಸಿಡಿಎಸ್ ಆಡಳಿತ ಸಮಿತಿ ಸದಸ್ಯರು, ಎಡಿಎಸ್ ಪದಾಧಿಕಾರಿಗಳು, ಅಯಲ್ಕೂಟ (ನೆರೆಹೊರೆಯ ಗುಂಪು) ಸದಸ್ಯರು, ಆಕ್ಸಿಲಿಯರಿ ಸದಸ್ಯರು, ಬಾಲಸಭಾ ಮಕ್ಕಳು, ಸ್ಥಳೀಯ ನಿವಾಸಿಗಳು, ಆ ಪ್ರದೇಶದ ಕ್ಲಬ್ ಸದಸ್ಯರು, ಸಿಡಿಎಸ್ ಅಕೌಂಟೆಂಟ್ ಹಾಗೂ ಸಹಾಯಕ ಸಿಬ್ಬಂದಿ ಭಾಗವಹಿಸಿದ್ದರು.ಕಾರ್ಯಕ್ರಮಕ್ಕೆ ಸಿಡಿಎಸ್ ಸದಸ್ಯೆ ಚಂದ್ರಾವತಿ ಸ್ವಾಗತ ಕೋರಿದರು. ಸಿಡಿಎಸ್ ಉಪಾಧ್ಯಕ್ಷೆ ರೋಶಿನಿ ವಂದನಾರ್ಪಣೆ ಸಲ್ಲಿಸಿದರು. 
     കുമ്പഡജെ: കുമ്പഡജെ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡ് 1-ലെ മുനിയൂർ നേരപാടിയിൽ 'മഴപൊലിമ 2026' പരിപാടി സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, കുടുംബശ്രീ മിഷൻ എ.ഡി.എം.സി കിഷോർ എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്ര റൈ ഗോസാട, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയങ്ക, വികസന സ്ഥിരം സമിതി അധ്യക്ഷ നയന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, ഭരണസമിതി അംഗങ്ങളായ മഹേഷ്, ബി.ടി. അബ്ദുൾകുഞ്ഞി, എസ്.എ. മുഹമ്മദ്, നൂറുദ്ദീൻ, ഗീത, കൊരഗപ്പ, ബബിത രേഷ്മ, സൗഭാഗ്യ ലക്ഷ്മി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ, ബാലസഭ കുട്ടികൾ, പ്രദേശവാസികൾ, വിവിധ ക്ലബ് അംഗങ്ങൾ, സി.ഡി.എസ് അക്കൗണ്ടന്റ്, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. സി.ഡി.എസ് അംഗം ചന്ദ്രാവതി സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ റോഷിനി നന്ദി രേഖപ്പെടുത്തി.

Click Here to watch the Video - https://youtu.be/ngOC6S6tGr8?si=2RFBGxQlxTunuWvE

Public Health 📅 18 July 2026
കുമ്പടാജെ ഗ്രാമ പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ಕುಂಬಡಾಜೆ ಗ್ರಾಮ ಪಂಚಾಯತ್ ವತಿಯಿಂದ ಆರೋಗ್ಯ ಕಾರ್ಯಕರ್ತರಿಗೆ ಸನ್ಮಾನ

        കുമ്പടാജെ: പൊതുജനാരോഗ്യ പ്രവർത്തനം ഊർജ്ജിതമായി നടപ്പിലാക്കാൻ ആരംഭിച്ച "വിഷൻ 2026 "പരിപാടി വൻ വിജയ പ്രദമായി നടപ്പിലാക്കിയതിനാലും, ഗർഭാശയഗള കാൻസർ തടയുന്നതിന്റെ ഭാഗമായി 14 വയസ്സു മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് നൽകിയ പ്രതിരോധവാക്സിൻ (HPV )- ടാർജറ്റിൽ പെട്ട മുഴുവൻ പെൺകുട്ടികൾക്കുംനൽകി 100 % പൂർത്തീകരിച്ച് നേട്ടം കൈവരിച്ചതിനുമായി കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പുരസ്കാരവും, സർട്ടിഫികറ്റും നൽകിആദരിച്ചു. കൂടാതെ പകർച്ചവ്യാധി - ജീവിത ശൈലീ രോഗം തടയുന്നതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറായ 140 ആരോഗ്യ വളണ്ടിയർമാർക്കുo പരിശീലനവും നൽകി. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്റ്റാൻ റ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡണ്ട് ശ്രീമതി. യശോദ.എൻ. ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ആഫീസർ ഡോ. സയ്യിദ് ഹാമിദ് ഷുഹൈബ് സ്വാഗതം ആശംസിക്കുകയും, ഇതു വരെ നടത്തിയ ആരോഗ്യ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു . വൈസ് പ്രസിഡണ്ട് ശ്രീ.രവീന്ദ്രറൈ ഗോസാടെ പ്രവർത്തന നേട്ടത്തെക്കുറിച്ച് അഭിനന്ദിച്ച് പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.കെ.സുരേഷ് കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി.ഉഷ എന്നിവർ ആരോഗ്യ വളണ്ടിയർമാർക്ക് പരിശീലനം നൽകി. പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മററി ചെയർ പേഴ്സൺ. ശ്രീമതി നയന കുമാരി, ക്ഷേമകാര്യ സറ്റാൻ റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. അബൂബക്കർ, മെമ്പർമാരായ ശ്രീ. മഹേഷ്, ബി.ടി.അബ്ദുല്ലകുഞ്ഞി, എസ്.മുഹമ്മദ്. നൂറുദ്ധിൻ മാഷ്, ഗീത, ബബിത, സൗഭാഗ്യലക്ഷ്മി, മാഷിദ എന്നിവർ സംസാരിച്ചു. ജെ. എച്ച്.ഐ ശ്രീ.ജിജു മാർക്കോസ് നന്ദി രേഖപ്പെടുത്തി. 

       ಕುಂಬಡಾಜೆ: ಸಾರ್ವಜನಿಕ ಆರೋಗ್ಯ ಕಾರ್ಯಕ್ರಮಗಳನ್ನು ಬಲಪಡಿಸುವ ಉದ್ದೇಶದಿಂದ ಆರಂಭಿಸಲಾದ "ವಿಷನ್ 2026" ಯೋಜನೆಯನ್ನು ಅತ್ಯಂತ ಯಶಸ್ವಿಯಾಗಿ ಅನುಷ್ಠಾನಗೊಳಿಸಿದ ಹಿನ್ನೆಲೆಯಲ್ಲಿ ಮತ್ತು ಗರ್ಭಕಂಠದ ಕ್ಯಾನ್ಸರ್ (Cervical Cancer) ತಡೆಗಟ್ಟುವ ಭಾಗವಾಗಿ 14 ರಿಂದ 15 ವರ್ಷದೊಳಗಿನ ಎಲ್ಲಾ ಹೆಣ್ಣುಮಕ್ಕಳಿಗೆ ಹೆಚ್.ಪಿ.ವಿ (HPV) ಪ್ರತಿರೋಧಕ ಲಸಿಕೆಯನ್ನು ಶೇ. 100 ರಷ್ಟು ನೀಡಿ ಸಾಧನೆಗೈದ ಕುಟುಂಬ ಆರೋಗ್ಯ ಕೇಂದ್ರದ ಆರೋಗ್ಯ ಕಾರ್ಯಕರ್ತರನ್ನು ಗ್ರಾಮ ಪಂಚಾಯತ್ ಆಡಳಿತ ಮಂಡಳಿಯು ಪ್ರಶಸ್ತಿ ಹಾಗೂ ಪ್ರಮಾಣಪತ್ರ ನೀಡಿ ಸನ್ಮಾನಿಸಿತು.ಇದರೊಂದಿಗೆ, ಸಾಂಕ್ರಾಮಿಕ ಮತ್ತು ಜೀವನಶೈಲಿ ರೋಗಗಳನ್ನು ತಡೆಗಟ್ಟಲು ಸನ್ನದ್ಧರಾದ 140 ಆರೋಗ್ಯ ಸ್ವಯಂಸೇವಕರಿಗೆ (Health Volunteers) ತರಬೇತಿ ನೀಡಲಾಯಿತು. ಪಾಂಚಜನ್ಯ ಆಡಿಟೋರಿಯಂನಲ್ಲಿ ಆರೋಗ್ಯ ಮತ್ತು ಶಿಕ್ಷಣ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ಪ್ರಿಯಾಂಕಾ ಅವರ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ನಡೆದ ಕಾರ್ಯಕ್ರಮವನ್ನು ಪಂಚಾಯತ್ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ಯಶೋದಾ ಎನ್. ಉದ್ಘಾಟಿಸಿದರು.ವೈದ್ಯಾಧಿಕಾರಿ ಡಾ. ಸಯ್ಯದ್ ಹಮೀದ್ ಶುಹೈಬ್ ಅವರು ಸ್ವಾಗತಿಸಿ, ಇದುವರೆಗೆ ನಡೆದ ಆರೋಗ್ಯ ಚಟುವಟಿಕೆಗಳ ಕುರಿತು ಮಾತನಾಡಿದರು. ಉಪಾಧ್ಯಕ್ಷ ಶ್ರೀ ರವೀಂದ್ರ ರೈ ಗೋಸಾಡೆ ಅವರು ಸಾಧನೆಯನ್ನು ಶ್ಲಾಘಿಸಿ ಮಾತನಾಡಿದರು. ಹೆಲ್ತ್ ಇನ್ಸ್‌ಪೆಕ್ಟರ್ ಶ್ರೀ ಕೆ. ಸುರೇಶ್ ಕುಮಾರ್ ಮತ್ತು ಪಬ್ಲಿಕ್ ಹೆಲ್ತ್ ನರ್ಸ್ ಶ್ರೀಮತಿ ಉಷಾ ಅವರು ಆರೋಗ್ಯ ಸ್ವಯಂಸೇವಕರಿಗೆ ತರಬೇತಿ ನೀಡಿದರು.ಕಾರ್ಯಕ್ರಮದಲ್ಲಿ ಅಭಿವೃದ್ಧಿ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ನಯನಾ ಕುಮಾರಿ, ಕ್ಷೇಮಕಾರ್ಯ ಸಮಿತಿ ಅಧ್ಯಕ್ಷ ಶ್ರೀ ಅಬೂಬಕರ್, ಸದಸ್ಯರಾದ ಶ್ರೀ ಮಹೇಶ್, ಬಿ.ಟಿ. ಅಬ್ದುಲ್ಲಾ ಕುಂಞಿ, ಎಸ್. ಮುಹಮ್ಮದ್, ನೂರುದ್ದೀನ್ ಮಾಸ್ಟರ್, ಗೀತಾ, ಬಬಿತಾ, ಸೌಭಾಗ್ಯಲಕ್ಷ್ಮಿ ಮತ್ತು ಮಾಶಿದಾ ಉಪಸ್ಥಿತರಿದ್ದು ಮಾತನಾಡಿದರು. ಜೆ.ಹೆಚ್.ಐ ಶ್ರೀ ಜಿಜು ಮಾರ್ಕೋಸ್ ವಂದಿಸಿದರು. 

Click Here to watch the Video  - https://youtu.be/uiSMeeTgETk?si=2Ul1Acpm-bZGjMau
 

World Environment Day Celebrations
Environment 📅 05 June 2026
Click to read the full story

The Panchayat celebrated World Environment Day with tree planting, awareness programmes and distribution of cloth bags to the public.